Vanitha Veedu exhibition - Malappuram

Vanitha Veedu exhibition - Malappuram

  • Posted On : 21 Dec 2019
  • Vanitha Online
  • Events

കാഴ്ചയുടെ പുതു വസന്തം തീർത്ത് വനിത വീട് പ്രദർശനം തുടങ്ങി

വീട് നിർമാണത്തിനും അലങ്കാരത്തിനും സഹായിക്കുന്ന ഉൽ‌പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാന്‍ അവസരമൊരുക്കി വനിത വീട് പ്രദർശനം മഞ്ചേരി സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. മഞ്ചേരി മുൻസിപ്പൽ ചെയർ‌പേഴ്സൺ വി. à´Žà´‚. സുബൈദ പ്രദർ‌ശനം ഉദ്ഘാടനം ചെയ്തു. പ്രമുഖ സാനിറ്ററിവെയർ ബ്രാൻഡായ സെറ ആണ് മുഖ്യ പ്രായോജകർ. ലോകോത്തര ഡിസൈനർമർ രൂപകൽപന ചെയ്ത സാനിറ്ററി ഉൽപന്നങ്ങൾ കാണാനും ആകർഷക വിലയില്‍ സ്വന്തമാക്കനുമുള്ള അവസരം സെറ ഒരുക്കുന്നു. 
മികച്ച ഉറപ്പും ഈടും വാഗ്ദാനം ചെയ്ത് സ്റ്റീൽ റെഡിമെയ്ഡ് വാതിലുകൾ പരിചയപ്പെടുത്തി ടാറ്റാ ഡോർസ്, ക്യുറാസ് എന്നീ കമ്പനികള്‍ പ്രദർശനത്തില്‍ കയ്യടി നേടുന്നു. ‌ റൂഫിങ് ഉൽപന്നങ്ങളിലെ നൂതന ട്രെൻഡുകൾ അറിയാൻ സഹായിച്ച് ലാമിറ്റ് റൂഫിങ്ങിന്റെ സറ്റാളുണ്ട്. വൈദ്യുതി ലാഭിക്കാനായുള്ള ഉൽപന്നവുമായി എനർജി സേവർ, മോഡുലാർ കിച്ചനിലെ പുതിയ ആശയങ്ങളുമായി സ്ലീക്ക്, ഗോദറേജ്, ഇന്റീരിയോ തുടങ്ങിയ കമ്പനികളുടെ സ്റ്റാളുകളും സന്ദർശകരെ ആകർഷിക്കുന്നു. സോളർ ഉൽപന്നവും വാട്ടർ ടാങ്കുകളുമായി വിഗാർഡ്, ഹൈക്കൺ, സെൽസർ തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. 
പൂർണമായും ശീതീകരിച്ച പവിലിയനിൽ സജ്ജമാക്കിയ പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യം. കാർപാർക്കിങ്, ഫൂഡ്കോർട്  à´¸‌ൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം. ഡിസംബർ 23 ന് സമാപിക്കും 

Venue: CSI Church Ground, Manjeri, malappuram

Details: https://www.facebook.com/events/581858925926167/

Where : Manjeri, Kerala, India

When : From 21 December, 2019 to 23 December, 2019

Time : 4:00 AM to 8:30 PM

Contact : 09895395153(Vanitha)



Email Please

Enter Password

Register Now!

Close